യുഎഇയിലെ ആരോഗ്യപ്രവർത്തകർക്ക് മോഹൻലാലിൻറെ ആദരം

യുഎഇയിലെ ആരോഗ്യപ്രവർത്തകർക്ക് മോഹൻലാലിൻറെ ആദരം

ദുബായ് : മുന്നണിപ്പോരാളികളെ കാണാനെത്തുമെന്ന് ഒരു വർഷം മുൻപ് നൽകിയ വാക്ക് പാലിക്കാൻ മോഹൻലാൽ ഇന്ന് ഉച്ചയ്ക്ക് 2.30ന് അബുദാബി വിപിഎസ്-ബുർജീൽ മെഡിക്കൽ സിറ്റിയിൽ ആരോഗ്യപ്രവർത്തകരുമായി മോഹൻലാലിന്റെ സ്നേഹ സംവാദം. 

കഴിഞ്ഞ വർഷം അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ യുഎഇയിലെ നഴ്‌സുമാരെ ഫോണിൽ വിളിച്ച് മോഹൻലാൽ ആശംസയും പിന്തുണയും നേർന്നിരുന്നു.നേരിൽ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച ആരോഗ്യപ്രവർത്തകർക്ക് അന്ന് നൽകിയ വാക്ക് പാലിച്ചാണ് മോഹൻലാലിന്റെ സന്ദർശനവും സ്നേഹാദരവും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.