കോവിഡിനെ ഓടിത്തോല്‍പിക്കാന്‍ ദുബായ് നഗരം, ഹാഫ് മാരത്തണ്‍ നാളെ

കോവിഡിനെ ഓടിത്തോല്‍പിക്കാന്‍ ദുബായ് നഗരം, ഹാഫ് മാരത്തണ്‍ നാളെ

കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ട് ദുബായ് ഹാഫ് മാരത്തണ്‍ നാളെ (വെള്ളിയാഴ്ച) നടക്കും. ദുബായ് ഇന്‍റർനാഷണല്‍ ഫിനാന്‍സ് സെന്‍റർ, സ്പോ‍ർട്സ് കൗണ്‍സില്‍,ദുബായ് ആ‍ർടിഎ, പോലീസ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് മാരത്തണ്‍ നടക്കുക. 40 രാജ്യങ്ങളില്‍ നിന്നായി 400 പേർ മാരത്തണില്‍ പങ്കാളികളാകും. കഴിഞ്ഞ വർഷം 2500 പേർ പങ്കെടുത്ത മാരത്തണ്‍ കോവിഡ് സുരക്ഷ മുന്‍ നിർത്തിയാണ് നാനൂറുപേരിലേക്ക് ചുരുക്കിയത്. അഞ്ച് കിലോമീറ്റർ, പത്ത് കിലോമീറ്റർ, 15 കിലോമീറ്റർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. ദുബായ് ഇന്‍റർനാഷണല്‍ ഫിനാന്‍സ് സെന്‍ററില്‍ നിന്നാംരംഭിച്ച് അവിടത്തന്നെ അവസാനിക്കും വിധമാണ് മാരത്തണ്‍ ക്രമീകരിച്ചിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.