ദുബായ്: രാജ്യത്ത് 325,118 ടെസ്റ്റ് നടത്തിയതില്‍ 990 പേർക്കാണ് രാജ്യത്ത് കോവിഡ് പുതുതായി സ്ഥിരീകരിച്ചത്. എട്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞകണക്കാണിത്. ഡിസംബർ 27 നാണ് പ്രതിദിന കോവിഡ് കേസുകള്‍ 944 പേരില്‍ റിപ്പോർട്ട് ചെയ്തത്.
അതേസമയം ഓഗസ്റ്റ് ഒമ്പത് മുതല്‍ പ്രതിദിന കോവിഡ് കേസുകളേക്കാള്‍ ഉയർന്നതാണ് പ്രതിദിന കോവിഡ് രോഗമുക്തി നിരക്ക്.
1675 പേർ രോഗമുക്തി നേടി. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 711,428 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 694,260 പേർ രോഗമുക്തി നേടി. 2026 പേരാണ് മരിച്ചത്.