ദുബായ്: കെട്ടിടത്തില്‍ കുടുങ്ങിയ ഗർഭിണിയായ പൂച്ചയെ രക്ഷിച്ച പ്രവാസികള്‍ക്ക് അഭിനന്ദനവും നന്ദിയും അറിയിച്ച് ദുബായ് ഭരണാധികാരി.
മനോഹരമായ ഞങ്ങളുടെ നഗരത്തിലെ ദയ നിറഞ്ഞ ഈ പ്രവൃത്തി അഭിമാനവും, സന്തോഷം തരുന്നു. ആഘോഷിക്കപ്പെടാത്ത നായകരെ തിരിച്ചറിയുന്നവർ, നന്ദി പറയാന്‍ സഹായിക്കൂവെന്നായിരുന്നു, സമൂഹ മാധ്യമങ്ങളില്‍ തരംഗമായ വീഡിയോ പങ്കുവച്ച് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ ട്വീറ്റ്.