ഒമാനില്‍ രാത്രി സഞ്ചാരത്തിന് ഏർപ്പെടുത്തിയ വിലക്ക് ഈ മാസം 24 ന് പുലർച്ചെ അഞ്ചുമണിക്ക് അവസാനിക്കുമെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി. കോവിഡ് സാഹചര്യത്തില്‍ ഒക്ടോബർ പതിനൊന്ന് മുതലാണ് രാത്രി സഞ്ചാരത്തിന് ഒമാനില്‍ വിലക്കേർപ്പെടുത്തിയത്. പതിനാലു ദിവസത്തേക്ക് രാത്രി കാലങ്ങളില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നായിരുന്നു നിർദ്ദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നവംബർ ഒന്നുമുതല്‍ പ്രവർത്തിച്ചുതുടങ്ങണമെന്നും സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ കൂടി പരിഗണിച്ച് സംയോജിതമായ വിദ്യാഭ്യാസ രീതി സ്വീകരിക്കുന്നതായിരിക്കും ഉചിതമെന്നും സുപ്രീം കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.