ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തര്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവ്

ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തര്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തര്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. അതിന് ആവിശ്യമായ അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.

ഡോക്ടര്‍മാര്‍ക്കെതിരെ സമീപകാലത്തുണ്ടായ അതിക്രമം കണക്കിലെടുത്താണ് കോടതിയുടെ നിര്‍ദ്ദേശം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണം അവരുടെ മനോവീര്യം തകര്‍ക്കുമെന്നും ഇത് ചികില്‍സാ മേഖലയെ ബാധിക്കുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

സ്വകാര്യ ആശുപതികളുടെ കോവിഡ് ചികില്‍സാ നിരക്കുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടയിലാണ് കോടതി ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമ വിഷയത്തില്‍ ഇടപെട്ടത്. ചികില്‍സാ നിരക്ക് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് തുടരാനും കോടതി നിര്‍ദേശിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.