കേരളത്തിലും സീറോ സര്‍വ്വേ: സര്‍ക്കാര്‍ ഉത്തരവിറങ്ങി

കേരളത്തിലും സീറോ സര്‍വ്വേ: സര്‍ക്കാര്‍ ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധ, വാക്‌സിന്‍ എന്നിവ വഴി രോഗപ്രതിരോധ ശേഷി കൈവരിച്ചതിന്റെ തോത് കണ്ടെത്താന്‍ കേരളത്തില്‍ സീറോ സര്‍വെ നടത്തും. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.

കേരളം സീറോ സര്‍വേ സ്വന്തം നിലയ്ക്ക് നടത്തുന്നത് ഇതാദ്യമായാണ്. ഐസിഎംആര്‍ നടത്തിയ സീറോ സര്‍വേയില്‍ 42.7% ആണ് കേരളത്തിലെ പ്രതിരോധ ശേഷി നിരക്ക്. തീരദേശം, നഗരങ്ങള്‍, ഗ്രാമങ്ങള്‍, ചേരികള്‍ എന്നിവിടങ്ങള്‍ തരംതിരിച്ച്‌ പഠനം നടത്തും.

അഞ്ച് വയസിനു മുകളില്‍ ഉള്ള കുട്ടികളിലും പഠനം നടത്താനാണ് തീരുമാനം. 18ന് മുകളില്‍ പ്രായം ഉള്ളവര്‍, 18ന് മുകളില്‍ ഉള്ള ആദിവാസി വിഭാഗം, തീരദേശ വിഭാഗം, കോര്‍പറേഷന്‍ പരിധികളില്‍ ഉള്ളവര്‍, അഞ്ച് മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരിലാണ് പഠനം നടത്തുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.