ബെംഗളൂരു: മൈസൂരുവില്‍ എംബിഎ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തവരില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ മൂന്ന് മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയും ഉണ്ടെന്നു സൂചന. കേരളത്തിലേക്കു കടന്നെന്നു സംശയമുള്ള ഇവരെ കണ്ടെത്താന്‍ രണ്ട് പൊലീസ് സംഘങ്ങളെ കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ചു.
സംഭവം നടന്ന ചാമുണ്ഡിഹില്‍സിനു സമീപത്തെ ലളിതാദ്രിപുരയിലെ മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍ നിന്നുള്ള ഫോണ്‍ കോളുകളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് മൈസൂരുവിലെ പ്രമുഖ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളിലേക്ക് അന്വേഷണം എത്തിയത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ബുധനാഴ്ച കോളജില്‍ നടന്ന പരീക്ഷ ഇവര്‍ എഴുതിയിട്ടില്ലെന്നും പൊലീസ് കണ്ടെത്തി. അന്വേഷണ പുരോഗതി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നേരിട്ടാണു വിലയിരുത്തുന്നത്.