വീടിന് മുന്നിലെ തോട്ടില്‍ വീണ് എടത്വായില്‍ അഞ്ച് വയസുകാരന് ദാരുണാന്ത്യം

വീടിന് മുന്നിലെ തോട്ടില്‍ വീണ് എടത്വായില്‍ അഞ്ച് വയസുകാരന് ദാരുണാന്ത്യം

ആലപ്പുഴ: വീടിന് മുന്‍വശത്തുള്ള തോട്ടില്‍ വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. എടത്വാ ചെക്കിടിക്കാട് കണിയാംപറമ്പില്‍ ജെയ്‌സണ്‍ തോമസിന്റെയും ആഷയുടെയും മകന്‍ ജോഷ്വാ (5) ആണ് വെള്ളത്തില്‍ മുങ്ങി മരിച്ചത്. ഇന്ന് വൈകുന്നേരം നാലോടു കൂടിയാണ് സംഭവം.

കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് തോട്ടില്‍ നിന്ന് ജോഷ്വായെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയല്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പച്ച വിമല നേഴ്‌സറി സ്‌കൂള്‍ യു.കെ.ജി വിദ്യാര്‍ഥിയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.