തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ക്കിടയില്‍ നിന്ന് പാമ്പിനെ കണ്ടെത്തി. സെക്രട്ടറിയേറ്റിലെ ജലവിഭവ വകുപ്പിന്റെ ഓഫീസിലെ ഫയലുകള്‍ക്കിടയില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
ജീവനക്കാരാണ് പാമ്പിനെ ആദ്യം കണ്ടത്. തുടര്‍ന്ന് ഫയലുകള്‍ മാറ്റി പരിശോധിക്കുകയായിരുന്നു. പിന്നാലെ സര്‍പ്പ വോളന്റിയറായ നിഖില്‍ സിങ് എത്തി പാമ്പിനെ പിടികൂടി.