ന്യൂഡൽഹി: ലേ ചൈനയുടേത് എന്ന ട്വിറ്റർ വാദം അംഗീകരിക്കില്ല എന്ന് ഇന്ത്യ വ്യക്തമാക്കി. ഇത് ഇന്ത്യയോടുള്ള അനാദരവ് ആണെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി. സമൂഹമാധ്യമങ്ങളിലെ ലൊക്കേഷൻ സെറ്റിംഗ്സിൽ ലേ ചൈനയുടെ വാദമാണെന്ന് രീതിയിൽ കാണിക്കാൻ തുടങ്ങിയതോടെയാണ് ഇന്ത്യ നിലപാട് അറിയിച്ചത്. ലഡാക്ക്, ജമ്മു കാശ്മീർ എന്നീ പ്രദേശങ്ങൾ രാജ്യത്തിന്റെ അഭിവാജ്യഘടകം ആണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇന്ത്യയുടെ ഭൂപടം തെറ്റായ കാണിച്ചതിൽ പ്രതിഷേധിച്ച് ട്വിറ്റർ സിഇഒ ജാക്ക് ഡോർസിക്ക് കേന്ദ്രം കത്തയച്ചു.
ഐടി സെക്രട്ടറി അജയ് സാവ്നിയാണ് കത്തയച്ചത്. ഇന്ത്യാ രാജ്യത്തെ പൗരന്മാരുടെ വികാരങ്ങളെ ബഹുമാനിക്കണം എന്ന് സർക്കാർ ട്വിറ്റർ-നോട് ആവശ്യപ്പെട്ടു. ഇത്തരം അപകീർത്തിപരമായ നടപടികൾ ട്വിറ്റർറിന്റെ നിഷ്പക്ഷത ക്കെതിരെ ചോദ്യങ്ങൾ ഉയരുന്നതിന് ഇടയാക്കുമെന്നും സാവ്നി ചൂണ്ടിക്കാട്ടി. നിലവിൽ കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിന്റെ ആസ്ഥാനം ലേ ആണ്.
യഥാർത്ഥ നിയന്ത്രണരേഖയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങൾ വഷളായി ഇരിക്കെയാണ് ഇത്തരത്തിലുള്ള വാദവുമായി ചൈന മുന്നോട്ട് വന്നിരിക്കുന്നത്. ഇത് പ്രശ്നങ്ങളെ കൂടുതൽ വഷളാകാനെ സഹായിക്കുവുള്ളൂ എന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് കാശ്മീരിന് പ്രത്യേക പദവി റദ്ദാക്കി ലഡാക് കേന്ദ്ര ഭരണ പ്രദേശമായി ഇന്ത്യ ഉയർത്തിയത്.