യുഎഇ ഖത്തർ ഭരണാധികാരികള്‍ കൂടികാഴ്ച നടത്തി

 യുഎഇ  ഖത്തർ ഭരണാധികാരികള്‍ കൂടികാഴ്ച നടത്തി

ദുബായ്: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ഹമദ് ല്‍ താനിയുമായി കൂടികാഴ്ച നടത്തി. മധ്യ പൂർവ്വ ദേശത്തെ രാജ്യനേതാക്കളുടെ കൂട്ടായ്മയിലായിരുന്നു ഇരു നേതാക്കളുടേയും കൂടികാഴ്ച. മധ്യപൂർവ്വദേശത്തെ സമാധാനമെന്ന എന്ന ലക്ഷ്യത്തോടെ ഇറാഖും ഫ്രാൻസും ചേർന്ന് ആതിഥേയത്വം വഹിച്ച ഒരു പ്രാദേശിക ഉച്ചകോടിയിലായിരുന്നു ഇരുവരും തമ്മില്‍ കൂടികാഴ്ച നടത്തിയത്.

സഹോദരന്‍ തമീം, കൂട്ടുകാരന്‍, ബന്ധുക്കളായ ഖത്തറികള്‍, ഫോട്ടോകള്‍ പങ്കുവച്ചുകൊണ്ട് ഷെയ്ഖ് മുഹമ്മദ് ട്വീറ്റില്‍ കുറിച്ചു. മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും സമൃദ്ധിക്കും ദൈവാനുഗ്രഹമുണ്ടാകട്ടെയെന്നും അദ്ദേഹം കുറിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.