അബുദബി: യുഎഇയിലേക്ക് ഇന്ത്യയുള്‍പ്പടെയുളള വിവിധ രാജ്യങ്ങളില്‍ നിന്ന് ടൂറിസ്റ്റ് വിസയില്‍ എത്താനുളള അനുമതി നല്കി. രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകളിലുണ്ടായ കുറവ് ഉള്‍പ്പടെയുളള സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് തീരുമാനം.ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പും ദേശീയ ദുരന്തനിവാരണ സമിതിയും സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്
1. ഓഗസ്റ്റ് 30 മുതല്‍ ടൂറിസ്റ്റ് വിസയ്ക്കായുളള അനുമതി യുഎഇ സ്വീകരിച്ചുതുടങ്ങും.
2. വേള്‍ഡ് ഹെല്‍ത്ത് ഓർഗനൈസേഷന്‍ അംഗീകരിച്ച വാക്സിനെടുത്തവർക്ക് രാജ്യത്തേക്ക് വരുന്നതിന് അനുമതിയുണ്ട്
3. നേരത്തെ യാത്ര നിയന്ത്രണമുണ്ടായിരുന്ന ഇന്ത്യയുള്‍പ്പടെയുളള രാജ്യങ്ങളില്‍ നിന്നുളളവർക്കും ടൂറിസ്റ്റ് വിസയെടുത്ത് വരുന്നതിന് തടസ്സമില്ല
4. ടൂറിസ്റ്റ് വിസയിലെത്തുന്നവർ യുഎഇയിലെ വിമാനത്താവളത്തിലെത്തിയാല്‍ റാപ്പിഡ് പിസിആർ ടെസ്റ്റിന് വിധേയമാകണം
5. വാക്സിനെടുക്കാത്തവർക്കായി നേരത്തെ നിലനിന്നിരുന്ന മാനദണ്ഡങ്ങളെല്ലാം തുടരും
6. വാക്സിനെടുത്തവർ ഐസിഐ മുഖേനയോ അല്‍ ഹോസന്‍ ആപ്പ് മുഖേനയോ രജിസ്ട്രർ ചെയ്താല്‍ വാക്സിന്‍ സർട്ടഫിക്കറ്റുകള്‍ക്കള്‍ ലഭിക്കും, ഇതോടെ രാജ്യത്ത് വാക്സിനെടുത്ത താമസക്കാർക്കുളള ആനുകൂല്യങ്ങള്‍ ലഭിക്കും.
മോഡേണ, ഫൈസർ-ബയോടെക്, ജാൻസൻ(ജോൺസൺ ആൻഡ് ജോൺസൺ), ഓക്സ്ഫഡ്/ആസ്ട്രാസെനക്ക, കോവിഷീൽഡ് (ഓക്സ്ഫോർഡ്/ആസ്ട്രാസെനക്ക ഫോർമുലേഷൻ), സിനോഫാം, സിനോവാക്സിന്റെ കൊറോണവാക് എന്നിവയാണ് ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകൾ.