ഡി.സി.സി പട്ടികയിലെ 14 പേരും യോഗ്യര്‍: നിലവിലെ സാഹചര്യത്തില്‍ മെച്ചപ്പെട്ട പട്ടികയെന്ന് കെ മുരളീധരന്‍

ഡി.സി.സി പട്ടികയിലെ 14 പേരും യോഗ്യര്‍: നിലവിലെ സാഹചര്യത്തില്‍ മെച്ചപ്പെട്ട പട്ടികയെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: നിലവിലെ സാഹചര്യത്തില്‍ ഡി.സി.സി പുനഃസംഘടന പട്ടിക മെച്ചപ്പെട്ടതാണെന്ന് കെ മുരളീധരന്‍. എല്ലാ കാലത്തേക്കാളും കൂടുതല്‍ വിശാലമായ ചര്‍ച്ചകളാണ് ഇത്തവണ നടന്നതെന്നും മുരളീധരന്‍. എം പി, എംഎല്‍എമാര്‍, മുന്‍ പ്രസിഡന്റുമാര്‍ എന്നിങ്ങനെ എല്ലാവരുമായി ഇത്തവണ ചര്‍ച്ച നടന്നു. കൂടാതെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി മാറ്റം വരുത്തിയെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഗ്രൂപ്പ് ഒരു യോഗ്യതയോ അയോഗ്യതയോ ആയിട്ടില്ല. കൂടുതല്‍ ജനകീയമായ മുഖമാണ് പുനഃസംഘടനയിലൂടെ കോണ്‍ഗ്രസിന് കിട്ടിയതെന്ന് പറഞ്ഞ മുതിര്‍ന്ന നേതാവ് എന്തെങ്കിലും ന്യൂനതയുണ്ടെങ്കില്‍ ആലോചിക്കാവുന്നതേ ഉള്ളൂ. സ്വാഭാവികമായും കോണ്‍ഗ്രസില്‍ അഭിപ്രായവ്യത്യസം ഉണ്ടാകും. കൂടുതലായി എന്തേലും അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടില്ല. 14 പേരും തികച്ചും യോഗ്യരാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.