ലണ്ടൻ: ഓക്സ്ഫഡ് വാക്സിൻ പരീക്ഷണം നിർത്തി വയ്ക്കില്ല. ബ്രസീലിൽ വോളണ്ടിയർമാരിൽ ഒരാൾ മരിച്ചുവെങ്കിലും അദ്ദേഹം വാക്സിൻ സ്വീകരിച്ചിരുന്നില്ല എന്നാണ് റിപ്പോർട്ട്. വാക്സിൻറെ സുരക്ഷിതത്വത്തെപ്പറ്റി ആശങ്കയില്ല എന്നാണ് ഓക്സ്ഫഡ് സർവകലാശാലയുടെ പ്രതികരണം. പരീക്ഷണം തുടരണം എന്ന് ബ്രസീൽ ആരോഗ്യ വിഭാഗവും അറിയിച്ചിരുന്നു.
സെപ്റ്റംബറിൽ യുകെയിലെ വോളണ്ടിയർമാരിൽ ഒരാൾ മരണമടഞ്ഞതിനെ തുടർന്നാണ് പരീക്ഷണം താൽക്കാലികമായി നിർത്തി വെച്ചത്. എന്നാൽ ഇത് പരീക്ഷണത്തെ തുടർന്നല്ല എന്ന നിഗമനത്തിൽ വീണ്ടും പരീക്ഷണം ആരംഭിക്കുവാൻ തീരുമാനിച്ചു.