ദുബായ്: യുഎഇ സര്‍ക്കാര്‍ അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ നടന് ടൊവിനോ തോമസ് സ്വീകരിച്ചു. ടൊവിനോയ്ക്ക് കലാ രംഗത്തെ മികവിനാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കിയത്. വിസ സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസമാണ് ടൊവിനോ യുഎഇയിലെത്തിയത്.
കഴിഞ്ഞയാഴ്ച മമ്മൂട്ടിയും മോഹന്‍ലാലും അബുദാബിയില്‍ വെച്ച് ഗോള്‍ഡന്‍ വീസ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടൊവിനോ തോമസിനും ഗോള്‍ഡന്‍ വിസ ലഭിച്ചത്.