അബുദാബി: യുഎഇ പൗരന്മാർക്ക് വിസയില്ലാതെ ഇസ്രായേലിൽ പ്രവേശിക്കുവാൻ സാധിക്കുമെന്ന് യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങളും ഒപ്പുവെച്ച സമാധാന കരാറിനു പിന്നാലെ കൂടുതൽ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിൻറെ ഭാഗമായാണ് ഈ തീരുമാനം. മൂന്നുമാസംവരെ യുഎഇ പൗരന്മാർക്ക് വിസയില്ലാതെ ഇസ്രായേലിൽ കഴിയാം. വിസ ഒഴിവാക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും ഒപ്പുവെച്ച ധാരണാപത്രത്തിന് അംഗീകാരം ലഭിക്കുന്നതോടെ ആയിരിക്കും ഇളവ് പ്രാബല്യത്തിൽ വരിക.