പ്ലസ് വണ്‍ പരീക്ഷ ടൈംടേബിള്‍ പുതുക്കി; പരീക്ഷകള്‍ക്കിടയില്‍ കൂടുതല്‍ ഇടവേള നല്‍കി

പ്ലസ് വണ്‍ പരീക്ഷ ടൈംടേബിള്‍ പുതുക്കി; പരീക്ഷകള്‍ക്കിടയില്‍ കൂടുതല്‍  ഇടവേള  നല്‍കി

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാ ടൈം ടേബിളുകള്‍ പുതുക്കി. സെപ്റ്റംബര്‍ ആറ് മുതല്‍ 16 വരെ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എന്നതിനാണ് മാറ്റംവരുത്തിയിരിക്കുന്നത്.

പുതുക്കിയ ടൈംടേബിള്‍ പ്രകാരം ആറ് മുതല്‍ 27 വരെയാകും പരീക്ഷകൾ നടക്കുക. ഏഴ് മുതല്‍ 16 വരെ നടത്താനിരുന്ന വിഎച്ച്‌എസ്‌ഇ പരീക്ഷ ഏഴ് മുതല്‍ 27 വരെയാകും. പരീക്ഷകള്‍ക്കിടയിലെ ഇടവേള കൂട്ടിയാണ് പുതിയ ടൈംടേബിള്‍ പുറത്തിറക്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.