എക്സ്പോ 2020 ഒരുക്കങ്ങള്‍ വിലയിരുത്തി ഷെയ്ഖ് മുഹമ്മദ്

എക്സ്പോ 2020 ഒരുക്കങ്ങള്‍ വിലയിരുത്തി ഷെയ്ഖ് മുഹമ്മദ്

ദുബായ്:  എക്സ്പോ 2020യുടെ അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തി യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ട്വിറ്ററിലൂടെ അദ്ദേഹം ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

എക്സ്പോ ടീം തയ്യാറാണ്, അടിസ്ഥാന സൗകര്യങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു. കോവിഡാനന്തരം ആഗോള മേളയെ വരവേല്‍ക്കാന്‍ രാജ്യങ്ങളുടെ പവലിയനുകള്‍ ഒരുങ്ങി കഴിഞ്ഞു. 191 രാജ്യങ്ങളിലേക്കാണ് ഇനി യുഎഇയുടേയും ദുബായുടേയും ശ്രദ്ധ. ശുഭാപ്തിവിശ്വാസമുണ്ട്, മനോഹരവും ഏറ്റവും വലുതുമായ മേളയുടെ വിജയത്തില്‍ - ഷെയ്ഖ് മുഹമ്മദ് കുറിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.