ഗതാഗത പിഴയടയ്ക്കാം, അമ്പത് ശതമാനം ഇളവില്‍

ഗതാഗത പിഴയടയ്ക്കാം, അമ്പത് ശതമാനം ഇളവില്‍

ഉമ്മുല്‍ ഖുവൈന്‍: ഗതാഗത നിയമലംഘനങ്ങള്‍ക്കുളള പിഴയില്‍ 50 ശതമാനം ഇളവ് നല്‍കി ഉമ്മുല്‍ ഖുവൈന്‍. 2021 ആഗസ്റ്റ് 1 ന് മുന്‍പുളള പിഴകള്‍ക്കാണ് ഇളവ് നല്കിയിട്ടുളളത്. സെപ്റ്റംബർ 5 മുതല്‍ 9 വരെയാണ് ഈ ഇളവ് പ്രയോജനപ്പെടുത്തി പിഴയടക്കാനാകുകയെന്നും ഉമ്മുല്‍ ഖുവൈന്‍ പോലീസ് അറിയിച്ചു.



അപകടകരമായ രീതിയിലുളള വാഹനമോടിച്ചുളള പിഴ, അനധികൃതമായി എഞ്ചിനില്‍ ഉള്‍പ്പടെയുളള വാഹന മോടിപിടിപ്പിക്കലിനുളള പിഴ ഇവയ്ക്ക് ഇളവ് നല്‍കില്ലെന്നും അറിയിപ്പ് വ്യക്തമാക്കുന്നു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.