വാക്സിനെടുത്ത അന്താരാഷ്ട്ര യാത്രാക്കാർക്ക് ക്വാറന്‍റീന്‍ ഒഴിവാക്കി അബുദബി

വാക്സിനെടുത്ത അന്താരാഷ്ട്ര യാത്രാക്കാർക്ക് ക്വാറന്‍റീന്‍ ഒഴിവാക്കി അബുദബി

അബുദബി: വാക്സിനെടുത്ത അന്താരാഷ്ട്ര യാത്രികർക്ക് ക്വാറന്‍റീന്‍ ആവശ്യമില്ലെന്ന് അബുദബി എമർജന്‍സി കൈസിസ് ആന്‍റ് ഡിസാസ്റ്റർ കമ്മിറ്റി. ഈ മാസം 5 മുതല്‍ നിയമം പ്രാബല്യത്തിലാകും. എമിറേറ്റിലേക്ക് വരുന്ന .ഇന്ത്യയുള്‍പ്പെടെ യാത്രാ നിയന്ത്രമുളള രാജ്യങ്ങളില്‍ നിന്നടക്കമുളള പൗരന്മാർ,താമസവിസക്കാർ, സന്ദർശകർ ഇവർക്കെല്ലാം നിർദ്ദേശം ബാധകമാണ്.

വാക്സിനെടുത്തവരും അല്ലാത്തവരും 48 മണിക്കൂറിനുളളില്‍ പിസിആർ നെഗറ്റീവ് പരിശോധനാഫലം കൈയ്യില്‍ കരുതണം. ഗ്രീൻ ലിസ്റ്റഡ് രാജ്യങ്ങളിൽ നി്നുമെത്തുന്നവർ എമിറേറ്റിലെത്തിയാല്‍ പിസിആർ പരിശോധന നടത്തണം. ക്വാറന്‍റീന്‍ ഇല്ലെങ്കിലും ആറാം ദിവസവും പിസിആർ പരിശോധനയുണ്ട്. ഇന്ത്യയുള്‍പ്പടെ ഗ്രീൻ ലിസ്റ്റിൽ ഉള്‍പ്പെടാത്തവരാണെങ്കില്‍ എമിറേറ്റിലെത്തിയാല്‍ പിസിആർ പരിശോധനയുണ്ട്. എമിറേറ്റില്‍ തന്നെയാണ് തങ്ങുന്നതെങ്കില്‍ നാലാം ദിവസവും എട്ടാം ദിവസവും പിസിആർ പരിശോധന നടത്തുകയും വേണം.



വാക്സിനെടുക്കാത്തവരാണെങ്കില്‍ ഗ്രീൻ ലിസ്റ്റഡ് രാജ്യങ്ങളിൽ നിന്നുമെത്തുന്നവർ ആറാം ദിവസവും ഒന്‍പതാം ദിവസവും പിസിആർ പരിശോധന നടത്തണം. വാക്സിനെടുക്കാത്ത ഗ്രീൻ ലിസ്റ്റഡ് രാജ്യങ്ങളിൽ നിന്നല്ലാത്തവർക്ക് 10 ദിവസം ക്വാറന്‍റീനുണ്ട്. 9 ആം ദിവസം പിസിആർ പരിശോധന നടത്തി കോവിഡ് നെഗറ്റീവാണെന്ന് ഉറപ്പിക്കണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.