ദുബായ്: യുഎഇയില്‍ ഇന്ന് 975 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1511 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുളളത് ആശ്വാസമായി. 250240 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 720330 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 708155 പേർ രോഗമുക്തി നേടി. 2043 പേരാണ് മരിച്ചത്.