ഐഎഎസ് തലത്തിലെ അഴിച്ചു പണിയില്‍ കൊല്ലം ഭാര്യയും എറണാകുളം ഭര്‍ത്താവും ഭരിക്കും

ഐഎഎസ് തലത്തിലെ അഴിച്ചു പണിയില്‍ കൊല്ലം ഭാര്യയും എറണാകുളം ഭര്‍ത്താവും ഭരിക്കും

കൊച്ചി: ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചു പണി വന്നതോടെ കൊല്ലം ഭാര്യയും എറണാകുളം ഭര്‍ത്താവും ഭരിക്കും. കൊല്ലത്ത് അഫ്സാന പര്‍വീണ്‍ കളക്ടറായി ചുമതലയേറ്റെടുക്കുന്നതോടെയാണ് ഭര്‍ത്താവിന് പിന്നാലെ ഭാര്യയും കളക്ടര്‍ പദവിയില്‍ എത്തുന്നത്. എറണാകുളം കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ ഭാര്യയാണ് അഫ്സാന പര്‍വീണ്‍. എറണാകുളം ജില്ലാ ഡെവലപ്മെന്റ് കമ്മീഷണറാണ് അഫ്സാന പര്‍വീണ്‍.

ജാഫര്‍ മാലിക്കിന് മുമ്പേ എറണാകുളം കളക്ടറേറ്റില്‍ അഫ്സാന പര്‍വീണ്‍ എറണാകുളം ജില്ലാ ഡെവലപ്മെന്റ് കമ്മീഷണറായി എത്തിയിരുന്നു. കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സിഇഒ പദവിയില്‍ നിന്നാണ് ജാഫര്‍ മാലിക് കളക്ടര്‍ പദവിയിലെത്തുന്നത്.

കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സിഇഒ ചുമതല പിന്നീട് അഫ്സാനക്കായിരുന്നു. മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ അധിക ചുമതലയും അഫ്സാനക്ക് നല്‍കിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഇരുവരും കാക്കനാടായിരുന്നു താമസം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.