സൗദി സൈന്യത്തില്‍ ഇനി വനിതകളും

 സൗദി സൈന്യത്തില്‍ ഇനി വനിതകളും


സൗദി: സങ്കുചിത മത നിയമങ്ങളെ കാറ്റില്‍ പറത്തി സൗദി അറേബ്യയിലെ ആദ്യബാച്ച് വനിതാ സൈനികര്‍ പരിശീലന ബിരുദം നേടി. രാജ്യത്തെ സ്ത്രീകളെ ശാക്തീകരിക്കാനുള്ള ശ്രമങ്ങളുടെ ഫലമായി ഈ വര്‍ഷം ഫെബ്രുവരിയിലാണ് സൈനിക മേഖലയിലേക്ക് വനിതകളുടെ റിക്രൂട്ട്മെന്റ് സൗദി ആരംഭിച്ചത്.

സൗദി അറേബ്യന്‍ ആര്‍മി, റോയല്‍ സൗദി എയര്‍ ഡിഫന്‍സ്, റോയല്‍ സൗദി നേവി, സ്ട്രാറ്റജിക് മിസൈല്‍ഫോഴ്സ്,മെഡിക്കല്‍ സര്‍വ്വീസ് എന്നീ മേഖലകളില്‍ ഇനി വനിതകള്‍ക്ക് ജോലി ചെയ്യാം, സോള്‍ജിയര്‍ മുതല്‍ സെര്‍ജന്റ് വരെ പദവികളില്‍. പതിറ്റാണ്ടുകള്‍ പഴക്കമുള്ള നിരോധനത്തിന് ശേഷം 2018 ല്‍ സൗദി അറേബ്യ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ ലൈസന്‍സ് അനുവദിച്ചത് വലിയ ചര്‍ച്ചയായിരുന്നു. അതിന് പിന്നാലെയാണ് സൗദി സേനയിലേക്കുള്ള സ്ത്രീകളുടെ കടന്ന് വരവ്.

ഇരുപത്തൊന്നിനും നാല്‍പതിനും ഇടയില്‍ പ്രായമുള്ള വനിതകളുടെ അപേക്ഷകളാണ് സ്വീകരിച്ചത്. വനിതാ സായുധ സേനാ കേഡര്‍ പരിശീലന കേന്ദ്രത്തിലായിരുന്നു കഴിഞ്ഞ മെയ് 30 മുതല്‍ 14 ആഴ്ച നീണ്ടു നിന്ന അടിസ്ഥാന പരിശീലനം. അസിസ്റ്റന്റ് കമാന്‍ഡര്‍ ആയ ചീഫ് സെര്‍ജന്റ് ഹാദി അല്‍-അനസി ബിരുദധാരികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മികച്ച പ്രകടനം കാഴ്ചവച്ച ബിരുദധാരികളെ സമ്മാനങ്ങള്‍ നല്‍കി അനുമോദിച്ചു.
.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.