കോവിഡ് അവലോകന യോഗം ഇന്ന്; ഞായര്‍ ലോക്ഡൗണും രാത്രി കര്‍ഫ്യൂവും തുടര്‍ന്നേക്കും

കോവിഡ് അവലോകന യോഗം ഇന്ന്; ഞായര്‍ ലോക്ഡൗണും രാത്രി കര്‍ഫ്യൂവും തുടര്‍ന്നേക്കും

തിരുവനന്തപുരം: കോവിഡ് അവലോകന യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേരും. കഴിഞ്ഞ ദിവസം വിദഗ്ധരുടെ യോഗത്തില്‍ ഉണ്ടായ നിര്‍ദ്ദേശങ്ങളും തദ്ദേശസ്ഥാപനങ്ങളില്‍ പ്രസിഡന്റുമാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങളും യോഗത്തില്‍ പരിഗണിക്കും. ഞായറാഴ്ച ലോക്ഡൗണ്‍ പിന്‍വലിക്കുന്നതുള്‍പ്പടെ കൂടുതല്‍ ഇളവുകളിലേക്ക് ഇപ്പോള്‍ പോകാനുള്ള സാധ്യത കുറവാണ്.

അതേസമയം കോവിഷീല്‍ഡ് സ്റ്റോക്ക് വീണ്ടും കുറഞ്ഞതോടെ സംസ്ഥാനത്ത് വാക്‌സീന്‍ പ്രതിസന്ധി ഇന്ന് കൂടുതല്‍ രൂക്ഷമാകും. ആറ് ജില്ലകള്‍ക്ക് പുറമെ ഇന്ന് കൂടുതല്‍ ജില്ലകളില്‍ കോവിഷീല്‍ഡ് പൂര്‍ണമായും തീരും. ഇന്നലെ ഒന്നരലക്ഷത്തില്‍ താഴെയാണ് ആകെ വാക്‌സീന്‍ നല്‍കാനായത്. മൂന്ന് മേഖലാ സംഭരണ കേന്ദ്രങ്ങളിലും പുതിയ സ്റ്റോക്കെത്താതെ ഇനി വിതരണം നടക്കാത്ത സ്ഥിതിയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.