കോട്ടയം: യുവദീപ്തി എസ്.എം.വൈ.എം മാന്നാനം പന്ത്രണ്ട് ശ്ലീഹന്മാരുടെ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വർധിച്ചുവരുന്ന പാചകവാതക വർധനവിനും ഇന്ധനവിലക്കയറ്റത്തിനുമെതിരെ പ്രതിഷേധ റാലി നടത്തി. ഇന്നലെ വൈകുന്നേരം മൂന്നിന് സംഘടിപ്പിച്ച പ്രതിഷേധ റാലിക്ക് പ്രസിഡന്റുമാരായ അലക്സ് ലാൽ, അനു റോയി എന്നിവർ നേതൃത്വം നൽകി.
ഇടവക വികാരി ഫാ. വർഗീസ് പ്ലാംപറമ്പിൽ പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പെട്രോൾ- ഡീസൽ വർധനവിനെതിരെ കാൽനടയായും സൈക്കിൾ റാലി നടത്തിയും പാചകവാതക വിലക്കയറ്റത്തിനുമെതിരെ വിറകുചുമന്നുമാണ് യുവജനങ്ങൾ തങ്ങളുടെ പ്രതിഷേധമറിയിച്ചത്.
വൈകുന്നേരം 4.15 ന് മാന്നാനം കവലയിൽ എത്തിച്ചേർന്ന പ്രതിഷേധറാലിയിൽ സർക്കാരിൻ്റെ നയങ്ങൾക്കെതിരെ ബോധവൽക്കരണം നൽകിക്കൊണ്ട് പ്രസിഡന്റ് സംസാരികുകയുണ്ടായി. തുടർന്ന് യുവദീപ്തി ആന്തം പാടി റാലി അവസാനിക്കുകയും ചെയ്തു.
സാമൂഹിക പ്രതിബദ്ധതയോടെ യുവജനങ്ങളെ മുന്നോട്ടു കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പ്രതിഷേധ റാലി പോലീസിന്റെ നിർദ്ദേശപ്രകാരമുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് നടത്തപ്പെട്ടത്.