യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് പടരുന്നു

യൂറോപ്യൻ രാജ്യങ്ങളിൽ  കോവിഡ് പടരുന്നു

പാരിസ്: ആശങ്ക ഉയർത്തി യൂറോപ്യൻ രാജ്യങ്ങളിൽ വീണ്ടും കൊവിഡ് പടരുന്നു. ഫ്രാൻസിൽ 24 മണിക്കൂറിനിടെ മാത്രം നാൽപതിനായിരം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 298 മരണങ്ങളും ഉണ്ടായി. പോളണ്ട്, ഇറ്റലി,സ്വിറ്റ്സർലാൻഡ്, റഷ്യ എന്നീ രാജ്യങ്ങളിലും രോഗ ബാധിതരുടെ എണ്ണത്തിൽ വർദ്ധന രേഖപ്പെടുത്തി. കഴിഞ്ഞ പത്ത് ദിവസത്തിനിടയിൽ യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇരട്ടിയോളം വർധനയാണ് രേഖപ്പെടുത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.