പ്രകടനത്തില്‍ പങ്കെടുത്ത വനിതാ ആക്ടിവിസ്റ്റിനു നേരെ താലിബാന്‍ ഭീകരരുടെ ക്രൂര മര്‍ദ്ദനം

 പ്രകടനത്തില്‍ പങ്കെടുത്ത വനിതാ ആക്ടിവിസ്റ്റിനു നേരെ താലിബാന്‍ ഭീകരരുടെ ക്രൂര മര്‍ദ്ദനം


കാബൂള്‍ : അവകാശങ്ങള്‍ക്കായുള്ള പ്രകടനത്തില്‍ പങ്കെടുത്ത വനിതാ ആക്ടിവിസ്റ്റിനെ താലിബാന്‍ ഭീകരര്‍ ക്രൂരമായി മര്‍ദ്ദിച്ച് തല പൊട്ടിച്ചു.വുമണ്‍ റൈറ്റ്സ് ആക്ടിവിസ്റ്റ് ഗ്രൂപ്പ് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുത്ത നര്‍ജിസ് സദ്ദാത്തിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.പ്രതിഷേധത്തിന്റെ ഭാഗമായി പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ മാര്‍ച്ച് തടയാന്‍ എത്തിയ ഭീകരരാണ് മര്‍ദ്ദിച്ചത്.

പ്രസിഡന്റിന്റെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിക്കാന്‍ അനുവദിക്കണമെന്നായിരുന്നു വനിതകളുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം നിരാകരിച്ച ഭീകരര്‍ പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകവും പ്രയോഗിച്ചു.ജോലി തുടരാന്‍ അനുവദിക്കണമെന്നും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് അനുമതി വേണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഹെറാത്തിലും കാബൂളിലും വനിതകള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയിരുന്നു.

തങ്ങളുടെ ഭരണത്തില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്നും, എല്ലാ വിധ അവകാശങ്ങളും ഇവര്‍ക്ക് നല്‍കുമെന്നുമായിരുന്നു താലിബാന്റെ പ്രഖ്യാപനം. എന്നാല്‍ ഇതിന് വിരുദ്ധമായ സമീപനമാണ് താലിബാനില്‍ നിന്നും ഉണ്ടാകുന്നത്.അതേസമയം, അവകാശങ്ങള്‍ക്കായുള്ള പ്രകടനങ്ങള്‍ ഏറിവരുന്നുമുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.