ദുബായ്: യുഎഇയില്‍ ഇന്ന് അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും മഴ പെയ്യാനുളള സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ക്ലൗഡ് സീഡിംഗ് നടത്തിയതിനെ തുടർന്ന് അബുദബിയിലെ വിവിധ മേഖലകളില്‍ കഴിഞ്ഞ ദിവസം മഴലഭിച്ചിരുന്നു.
പൊടിക്കാറ്റടിക്കാനുളള സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. അന്തരീക്ഷ ഈർപ്പവും വർദ്ധിക്കും.