ഫിലഡൽഫിയ: ഉഭയകക്ഷി ബന്ധം എക്കാലത്തേക്കാളും മികച്ച നിലയിലാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ളത് എന്ന് വൈറ്റ് ഹൗസ് മുൻ ചീഫ് ഓഫ് സ്റ്റാഫ് മിക് പറഞ്ഞു.
ഇരുരാജ്യങ്ങളുടെയും സംയുക്ത താൽപര്യങ്ങൾ മുന്നിൽകണ്ടാണ് പ്രസിഡൻറ് ട്രംപും പ്രധാനമന്ത്രി മോദിയും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൻറെ സംവാദങ്ങളിൽ ഇന്ത്യയെ പരാമർശിച്ചു എങ്കിലും ചൈനയുടെ പ്രകോപനപരമായ നിലപാട് പരിഗണിക്കുമ്പോൾ ഇന്ത്യയെപ്പോലെ സമാനമനസ്കരായ രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കണമെന്നാണ് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞത്