ബത്തേരി : സുൽത്താൻ ബത്തേരി അസംപ്ഷൻ ഫൊറോന ദേവാലയ ഹാളിൽ വച്ച് ബത്തേരി താലൂക്ക് ആശുപത്രിയുടെ ബ്ലഡ് ബാങ്കിൻ്റെ സഹകരണത്തോടെ കെസിവൈഎം പ്രവർത്തകരുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ അമ്പതോളം പേർ പങ്കെടുത്തു ആരോഗ്യ രംഗത്ത് സേവനം ചെയ്യുന്ന പത്തോളം പ്രവർത്തകർ സഹകരിച്ചു.
പ്രസ്തുത ക്യാമ്പിൽ കെസിവൈഎം അസംപ്ഷൻ ഡയറക്ടർ ഫാ. വിനോയ് കളപ്പുരക്കൽ അധ്യക്ഷത വഹിച്ചു. ഫൊറോനാ വികാരി ഫാ.ജെയിംസ് പുത്തൻ പറമ്പിൽ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രവർത്തകരായ ബ്രാവോ പുത്തൻപറമ്പിൽ, സ്റ്റെഫിൻ മംഗലത്ത്, ജിജോ കുളത്തിങ്കൽതൊട്ടിയിൽ, പ്രിൻസ് ചെറുതൊട്ടിൽ, ഡാനി ചിരിയങ്കണ്ടത്തിൽ, നിമൽ പുതിയേടത്ത്, ഐശ്വര്യ ജീരകശേരി , മെർലിൻ പുലിക്കുന്നേൽ എന്നി യുവജനങ്ങൾ നേതൃത്വം നൽകി.