അബൂദബി: അജ്മാനില്‍ നിന്നും അബൂദബിയിലേക്കും തിരിച്ചും ബസ് സര്‍വീസ് ആരംഭിച്ചു. കൊവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ നിര്‍ത്തലാക്കിയ ബസ് സര്‍വീസാണ് പുനരാരംഭിച്ചത്. അജ്മാനെയും അബൂദബിയേയും ബന്ധിപ്പിച്ചു ദിനം പ്രതി നാല് ബസ് സര്‍വീസുകളാണ് ഉണ്ടാവുകയെന്ന് അജ്മാന്‍ പൊതു ഗതാഗത വകുപ്പ് വ്യക്തമാക്കി.
അജ്മാനില്‍ നിന്നും അബുദബിയിലേക്ക് രണ്ട് തവണയും തിരിച്ച് രണ്ട് തവണയുമാണ് സര്‍വീസുണ്ടാവുകയെന്ന് അജ്മാന്‍ പൊതു ഗതാഗത വകുപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സമി അലി അല്‍ ജലഫ് അറിയിച്ചു. 35 ദിർഹമാണ് ടിക്കറ്റ് നിരക്ക്. മസാർ കാർഡ് ഉപയോഗിക്കുന്നവർക്ക് 30 ദിർഹം നല്‍കിയാല്‍ മതിയാകും.