അബുദബി: സ്റ്റോപ് ബോർഡ് അവഗണിക്കുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനായി സ്കൂള്‍ ബസുകളില്‍ റഡാറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് അബുദബി പോലീസ്. അബുദബി ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോർട്ട് സെന്‍റർ ആന്‍റ് എമിറേറ്റ്സ് ട്രാന്‍സ്പോർട്ട് കോർപ്പറേഷനും അബുദബി പോലീസും സംയുക്തമായാണ് പുതിയ റഡാറുകള്‍ സ്ഥാപിച്ചിട്ടുളളത്.
കുട്ടികളുടെ സുരക്ഷ മുന്‍നിർത്തിയാണ് നീക്കം. സ്കൂള്‍ ബസുകള്‍ സ്റ്റോപ് ബോർഡുകള്‍ പ്രദർശിപ്പിച്ചാല്‍ ഇരുഭാഗങ്ങളിലേക്കുമുളള വാഹനങ്ങള്‍ നിർത്തണമെന്നതാണ് നിയമം.