പഞ്ച്ഷിറില്‍ താലിബാനെ സഹായിച്ച പാകിസ്താനെതിരെ നിശിത വിമര്‍ശനവുമായി ഇറാന്‍

പഞ്ച്ഷിറില്‍ താലിബാനെ സഹായിച്ച പാകിസ്താനെതിരെ നിശിത വിമര്‍ശനവുമായി ഇറാന്‍


ടെഹ്റാന്‍ : അഫ്ഗാനിലെ പഞ്ച്ഷിര്‍ പിടിച്ചെടുക്കാന്‍ താലിബാന് സഹായം നല്‍കിയ പാകിസ്താനെ വിമര്‍ശിച്ച് ഇറാന്‍. പഞ്ച്ഷിറില്‍ താലിബാന്‍ പതാക ഉയര്‍ത്തിയതിന് പിന്നാലെയായിരുന്നു അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് താലിബാനെ പ്രീതിപ്പെടുത്തി അഫ്ഗാനില്‍ അനാവശ്യമായി ഇടപെട്ട പാകിസ്താനെ തുറന്നു കാട്ടാനുള്ള ഇറാന്റെ നീക്കം. സംഭവത്തില്‍ പാകിസ്താനെതിരെ അന്വേഷണം പ്രഖ്യാപിക്കുമെന്ന് വിദേശകാര്യ വക്താവ് സയീദ് ഖാദിബ്സാദേഹ് പറഞ്ഞു.

പഞ്ച്ഷിറിലെ  പാക് ആക്രമണം അത്യന്തം അപലപനീയവും കുറ്റകരവുമാണ്.പഞ്ച്ഷിറിലെ പ്രതിരോധ സേനാംഗങ്ങളുടെ വീരമൃത്യു വളരെ നിരാശാ ജനകമാണ്. മേഖലയിലെ പാകിസ്താന്‍ ഇടപെടല്‍ സൂക്ഷ്മമായി പരിശോധിക്കും. അഫ്ഗാനിലെ ഓരോ നീക്കവും ഇറാന്‍ നിരീക്ഷിക്കാറുണ്ട്. അഫ്ഗാനിലെ പ്രശ്നം പരിഹരിക്കാന്‍ ആഭ്യന്തര ചര്‍ച്ചകള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിലുണ്ടായ എല്ലാ വിദേശ ഇടപെടലുകളെയും അപലപിക്കുന്നു. ശത്രുക്കളെയോ, അക്രമികളെയോ അംഗീകരിക്കുന്ന രാജ്യമല്ല അഫ്ഗാന്‍ എന്നും സയീദ് അഭിപ്രായപ്പെട്ടു.തിങ്കളാഴ്ച രാവിലെ പഞ്ച്ഷിറില്‍ പാക് സൈന്യം ബോംബ് ആക്രമണം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു വിദേശകാര്യ വക്താവിന്റെ പ്രതികരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.