ബെയ്ജിംഗ് : ജര്‍മ്മന്‍ അംബാസഡറായി രണ്ടാഴ്ച്ച മുന്‍പ് ചൈനയില്‍ സ്ഥാനമേറ്റ ജാന്‍ ഹെക്കര്‍ അന്തരിച്ചു. ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ മുന്‍ ഉപദേഷ്ടാവായിരുന്നു 54 കാരനായ ഹെക്കര്‍. ഓഗസ്റ്റ് ഒന്നിനാണ് ചൈനയില്‍ അദ്ദേഹം എത്തിയത്.മരണകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയമാണ് വാര്‍ത്ത പുറത്ത് വിട്ടത്.
ഹെക്കര്‍ ഓഗസ്റ്റ്് 24 ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തില്‍ തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയിരുന്നതായി ബെയ്ജിംഗിലെ ജര്‍മ്മന്‍ എംബസി അറിയിച്ചു. ദീര്‍ഘകാല ഉപദേശകന്റെ മരണത്തില്‍ ആംഗല മെര്‍ക്കല്‍ അനുശോചനമറിയിച്ചു. ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിനും അനുശോചനം രേഖപ്പെടുത്തി.