നിയന്ത്രണം അയച്ച് കാനഡ: രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് പ്രവേശനം അനുവദിക്കും

നിയന്ത്രണം അയച്ച് കാനഡ: രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് പ്രവേശനം അനുവദിക്കും


ഒട്ടാവ: കൊറോണ മഹാമാരിയെ തുടര്‍ന്ന് കാനഡ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഇനി മുതല്‍ കാനഡയില്‍ പ്രവേശിക്കാം.അന്താരാഷ്ട്ര യാത്രകള്‍ നടത്തുന്ന രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ആളുകള്‍ക്ക് പതിനാലു ദിവസത്തെ നിരീക്ഷണവും കാനഡയില്‍ ആവശ്യമില്ല.

യാത്രക്കാര്‍, കാനഡ അംഗീകരിച്ച ഫൈസര്‍-ബയോടെക്, മോഡേണ, ആസ്ട്രസെനക്ക, കോവിഷീല്‍ഡ്, ജാന്‍സണ്‍ (ജോണ്‍സണ്‍ & ജോണ്‍സണ്‍) എന്നീ വാക്സിനുകളുടെ മുഴുവന്‍ ഡോസുകളും സ്വീകരിച്ചവരായിരിക്കണം.കൊറോണ മൂലം മറ്റു രാജ്യങ്ങളില്‍ കുടുങ്ങിയ കനേഡിയന്‍ പൗരന്മാര്‍ക്കും, ജോലി സംബന്ധമായി കാനഡയില്‍ താമസിച്ചിരുന്നവര്‍ക്കും, വിനോദസഞ്ചാരത്തിന് എത്തുന്നവര്‍ക്കും ഈ ഇളവുകള്‍ സഹായകമാവും.

രാജ്യത്ത് പ്രവേശിക്കുന്നവര്‍ വാക്സിന്‍ സര്‍ട്ടിഫിക്കേറ്റുകള്‍, പ്രവേശനത്തിന് 72 മണിക്കൂര്‍ മുന്‍പ് നടത്തിയ പ്രീ-അറൈവല്‍ കൊറോണ മോളിക്കുലാര്‍ ടെസ്റ്റിന്റെ പരിശോധനാ ഫലം എന്നീ രേഖകള്‍ ഹാജരാക്കണം. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് പ്രവേശനത്തിന് അനുമതിയില്ല. ആന്റിജന്‍ പരിശോധനയുടെ ഫലം സ്വീകാര്യമല്ല.അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികള്‍ ഒഴികെ, വാക്സിന്‍ സ്വീകരിക്കാത്ത എല്ലാ കുട്ടികളും കാനഡയില്‍ എത്തി ഒന്നാം ദിവസവും, എട്ടാം ദിവസവും കൊറോണ പരിശോധനയ്ക്ക് വിധേയരാവണം.എന്നാല്‍ സെപ്റ്റംബര്‍ 21 വരെ കനേഡിയന്‍ സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് താല്‍ക്കാലികമായി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.