ചൈന:ഹോങ്കോങ്ങ് സ്വദേശികൾക്ക് പൗരത്വം നൽകാനുള്ള ബ്രിട്ടൻറെ നീക്കത്തിനെ അട്ടിമറിച്ചുകൊണ്ട് ചൈന. ബ്രിട്ടീഷ് നാഷണൽ ഓവർസീസ് പാസ്പോർട്ടുള്ള ഹോങ്കോങ് പൗരന്മാർക്ക് ബ്രിട്ടീഷ് പൗരത്വം നൽകുമെന്ന് ബ്രിട്ടൻ വ്യക്തമാക്കിയെന്ന ബിബിസി റിപ്പോർട്ടിനെ തുടർന്ന് പ്രതിഷേധവുമായി ചൈന രംഗത്തെത്തി. ഉടൻ തെറ്റ് തിരുത്തണമെന്നാണ് ബ്രിട്ടനോട് ചൈന വെള്ളിയാഴ്ച ആവശ്യപ്പെട്ടു.
ദേശീയ സുരക്ഷാ നിയമം ഹോങ്കോങ്ങിൽ ഏർപ്പെടുത്താനുള്ള ചൈനയുടെ തീരുമാനത്തിന് പിന്നാലെയാണ് ബ്രിട്ടീഷ് നാഷണൽ ഓവർസീസ് പാസ്പോർട്ട് ഉള്ള ഹോങ്കോങ് രാജ്യക്കാർക്ക് പൗരത്വം നൽകുമെന്ന് ബ്രിട്ടൻ വ്യക്തമാക്കിയത്. 300000 പേരാണ് നിലവിൽ ബ്രിട്ടീഷ് നാഷണൽ ഓവർസീസ് പാസ്പോർട്ടുള്ള ഹോങ്കോങ്ങ്കാർ.
ചൈനയും,ഹോങ്കോങും തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങളിൽ ബ്രിട്ടനിൻറെ ഇടപെടൽ തുടരുകയാണെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ആരോപിച്ചു. ഇതിനുമുൻപും ഈ വിഷയത്തിൽ ചൈന നിലപാട് വ്യക്തമാക്കിയത് ആയിരുന്നു. ബ്രിട്ടന്റെ നീക്കത്തെ ശക്തമായി എതിർക്കുമെന്നു ചൈന വ്യക്തമാക്കി.