വാക്സിനെടുത്തവരില്‍ മുന്‍പന്തിയില്‍ യുഎഇ, ആശ്വാസമായി പ്രതിദിന കോവിഡ് കേസുകളിലെ കുറവും

വാക്സിനെടുത്തവരില്‍ മുന്‍പന്തിയില്‍ യുഎഇ, ആശ്വാസമായി പ്രതിദിന കോവിഡ് കേസുകളിലെ കുറവും

ദുബായ്: ലോകത്ത് വാക്സിനെടുത്തവരുടെ എണ്ണത്തില്‍ മുന്‍പന്തിയിലെത്തി യുഎഇ. 100 പേർക്ക് 187.64 നിരക്കിലാണ് യുഎഇയില്‍ വാക്സിനേഷന്‍ പുരോഗമിക്കുന്നത്. രാജ്യത്തെ 78 ശതമാനം പേരും കോവിഡ് വാക്സിന്‍ എടുത്തു. അതേസമയം 89 ശതമാനം പേരും വാക്സിന്‍റെ ഒരു ഡോസെങ്കിലും സ്വീകരിച്ചവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുന്നുവെന്നും നാഷണല്‍ എമർജന്‍സി മാനേജ്മെന്‍റ് അതോറിറ്റി വ്യക്തമാക്കുന്നു.

ആഗസ്റ്റ് 24 മുതല്‍ ആയിരത്തില്‍ താഴെ മാത്രമാണ് പ്രതിദിന കോവിഡ് കേസുകള്‍. ചൊവ്വാഴ്ച 952 പേരില്‍ കോവിഡ് റിപ്പോർട്ട് ചെയ്തപ്പോള്‍ 1269 പേരാണ് രോഗമുക്തി നേടിയത്. 314683 പരിശോധന നടത്തിയപ്പോഴാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 2 മരണവും ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. ജനുവരിയിലേയും ആഗസ്റ്റിലേയും കോവിഡ് കേസുകള്‍ താരതമ്യപ്പെടുത്തുമ്പോള്‍ 62 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.