സൗദി അറേബ്യ: യുഎഇ അടക്കം വിവിധ രാജ്യങ്ങളില്‍ നിന്നും പ്രവേശിക്കുന്നതിനുണ്ടായിരുന്ന വിലക്ക് സൗദി അറേബ്യ നീക്കി. യുഎഇയ്ക്ക് പുറമെ ദക്ഷിണാഫ്രിക്ക, അർജന്‍റീന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളളവർക്കുളള പ്രവേശന വിലക്കും മാറ്റിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ബുധനാഴ്ച മുതലാണ് നിർദ്ദേശം പ്രാബല്യത്തില്‍ വരിക.
ഇതുവരെ സൗദിയിലേക്ക് പ്രവേശിക്കണമെങ്കിൽ സൗദിയിൽനിന്ന് രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണം എന്ന നിബന്ധന ഉണ്ടായിരുന്നു. എന്നാല്‍ ഇനിമുതല്‍ ഇന്ത്യയില്‍ നിന്ന് വാക്സിന്‍ സ്വീകരിച്ചവർക്ക് യുഎഇയില്‍ 14 ദിവസം താമസിച്ച് സൗദിയിലേക്ക് പ്രവേശിക്കാനാകുമെന്നാണ് വിലിയിരുത്തല്‍. സൗദിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാകും തീരുമാനം.