കാബൂള്‍ : അഫ്ഗാന്‍ പത്രമായ എറ്റിലാട്രോസിലെ അഞ്ച് മാദ്ധ്യമ പ്രവര്‍ത്തകരെ താലിബാന്റെ നിര്‍ദ്ദേശപ്രകാരം അറസ്റ്റ് ചെയ്തു. ഭരണത്തിലേറിയതിന് പിന്നാലെ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും മാദ്ധ്യമ സ്ഥാപനങ്ങള്‍ക്കും നേരെ പ്രതികാര നടപടികളുമായി താലിബാന്‍ നീങ്ങുന്നതായി സൂചന നല്‍കി ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത് അഫ്ഗാന്‍ ന്യൂസ് ചാനലായ ടോളോ ന്യൂസാണ്.
അഫ്ഗാനിലെ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് അടിയന്തിരമായി സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ഐക്യരാഷ്ട്ര സഭയില്‍ മനുഷ്യാവകാശ വിദഗ്ധര്‍ അറിയിച്ചതിന് പിന്നാലെയാണ് താലിബാന്റെ നടപടി. എറ്റിലാട്രോസിന്റെ ചീഫ് എഡിറ്റര്‍ സാക്കി ദര്യാബി അറസ്റ്റിലായവരുടെ ചിത്രം സഹിതം സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരുന്നു.
താലിബാന് എതിരായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് രാജ്യത്തെ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. തോക്കുമായി ഭീകരര്‍ സമീപത്ത് നിന്ന് ഭീഷണിപ്പെടുത്തുകയും മാദ്ധ്യമപ്രവര്‍ത്തകന്‍ താലിബാനെ പ്രകീര്‍ത്തിച്ച് സംസാരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.