അൽ ഐനിലെ ലുലു–ഡിസി പുസ്തകമേളയിൽ സാഹിത്യ സംവാദം വെള്ളിയാഴ്ച

അൽ ഐനിലെ ലുലു–ഡിസി പുസ്തകമേളയിൽ സാഹിത്യ സംവാദം വെള്ളിയാഴ്ച

അൽഐൻ: കുവൈത്താത്ത് ലുലു ഹൈപ്പർമാർക്കറ്റിൽ നടക്കുന്ന ലുലു–ഡിസി ബുക്സ് പുസ്തകമേളയോടനുബന്ധിച്ച് സാഹിത്യ സംവാദം സെപെസ്റ്റംബർ 10, വെള്ളിയാഴ്ച വൈകിട്ട് 7 ന് നടക്കും. കവിയും അധ്യാപകനുമായ മുരളി മംഗലത്ത്, മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാദിഖ് കാവിൽ എന്നിവർ കോവിഡ് കാലത്തെ വായനയും എഴുത്തും എന്ന വിഷയത്തിൽ വായനക്കാരുമായി സംവദിക്കും.

ഒക്ടോബർ ഒന്നു വരെ ലുലു ഹൈപ്പർമാർക്കറ്റിൽ നടക്കുന്ന പുസ്തകമേളയിൽ മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ നോവൽ, കഥ, കവിത, ലേഖനം, ചരിത്രം, ഓർമ്മക്കുറിപ്പുകൾ, അനുഭവം തുടങ്ങിയ ഏറ്റവും പുതിയവ അടക്കമുള്ള പുസ്തകങ്ങൾ മിതമായ വിലയ്ക്ക് ലഭ്യമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.