കുട്ടനാട്: കൈനകരി പഞ്ചായത്തില്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളും ബൈക്കുകളും കത്തിച്ച കേസിലെ പ്രതി പിടിയിലായി. മണ്ണഞ്ചേരി സ്വദേശിയായ മുപ്പത്തിരണ്ടുകാരനാണ് പിടിയിലായത്. ഇയാള്‍ മാനസികാസ്വാസ്ഥ്യമുള്ള ആളെന്ന് നെടുമുടി പോലീസ് പറയുന്നു.
ഇന്ന് പുലര്‍ച്ചെയോടെയാണ് വാഹനങ്ങള്‍ കത്തിച്ചത്. ഒരു കാറും ബൈക്കും സ്കൂട്ടറും ഉള്‍പ്പെടെ ആറ് വാഹനങ്ങള്‍ കത്തിച്ചതായാണ് വിവരം.
കരമാര്‍ഗമുള്ള യാത്രാസൗകര്യങ്ങളുടെ അഭാവം മൂലം കുട്ടനാട്ടില്‍ ആളുകള്‍ വ്യാപകമായി റോഡരികില്‍ വണ്ടികള്‍ നിര്‍ത്തിയിടാറുണ്ട്. വാഹനങ്ങള്‍ നിര്‍ത്തിയിട്ട സ്ഥലങ്ങളിലെ സ്ട്രീറ്റ് ലൈറ്റ് നശിപ്പിച്ച ശേഷമാണ് പ്രതി ആക്രമണം നടത്തിയത്.