ദേശീയ തലത്തില്‍ 25-ാം സ്ഥാനവുമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്

ദേശീയ തലത്തില്‍ 25-ാം സ്ഥാനവുമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്

തിരുവനന്തപുരം: ദേശീയ അംഗീകാരത്തിന് അർഹത നേടി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്. കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റാങ്കിങ് ഫ്രെയിം വർക്കിന്റെ (എൻ.ഐ.ആർ.എഫ്) റാങ്ക് പട്ടികയിൽ 25-ാം സ്ഥാനമാണ് യൂണിവേഴ്സിറ്റി കോളേജിന് ലഭിച്ചത്.

യൂണിവേഴ്സിറ്റി കോളേജ് തുടർച്ചയായി മൂന്നാം തവണയാണ് മികച്ച സ്ഥാനം നിലനിർത്തിയത്. കേരളത്തിലെ കോളേജുകളിൽ ഒന്നാം സ്ഥാനവും യൂണിവേഴ്സിറ്റി കോളേജിനാണ്.

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് റാങ്കിങ് നിശ്ചയിക്കുന്നതിനുള്ള സംവിധാനമാണ് എൻ.ഐ.ആർ.എഫിന്റേത്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എൻ.ഐ.ആർ.എഫ് 2015ലാണ് സ്ഥാപിതമായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.