സംഘർഷ സാധ്യത : പാലാ ബിഷപ്പ് ഹൗസിന് പോലീസ് സംരക്ഷണം

സംഘർഷ സാധ്യത : പാലാ ബിഷപ്പ് ഹൗസിന് പോലീസ് സംരക്ഷണം

കോട്ടയം : ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും സംബന്ധിച്ച് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്  നടത്തിയ പ്രസംഗം ചില മുസ്ളീം സംഘടനകൾ നടത്തുന്ന പ്രതിഷേധം അതിരുകടക്കുന്നു. ഇന്ന് വൈകുന്നേരം പാലായിൽ നടത്തിയ ജാഥയിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാർ  വിളിച്ചിരുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് ബിഷപ്പ് ഹൗസിനു സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട് .

വിവിധ മുസ്ളീം സംഘടനകൾ നടത്തിയ റാലിയിൽ രൂപതാധ്യക്ഷനെതിരെ കൊലവിളി നടത്തിയ സംഘം രോഗിയെ എടുക്കുവാൻ പോയ ആംബുലൻസ് പോലും കടത്തിവിടാൻ തയ്യാറായില്ല. ബിഷപ്പ് ഹൌസിൽ അതിക്രമിച്ച് കടക്കുന്നവരെ തടയുവാൻ വിവിധ ഗ്രൂപ്പുകൾ പാലായിൽ സംഘടിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തു വരുന്നു..

മാർ കല്ലറങ്ങാട്ടിന്റെ പ്രസ്‌താവനയ്ക്ക്  തെളിവായി ഇന്ന് തന്നെ കാക്കനാട് നിന്നും കോഴിക്കോട് നിന്നും മയക്കുമരുന്ന് നൽകി പീഡിപ്പിച്ച വാർത്തകൾ പുറത്തുവരുകയാണ്. ബിജെപി, ബിഷപ്പിന്റെ പ്രസ്‌താവനയ്ക്ക്  പൂർണ്ണ പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത് . എന്നാൽ കോൺഗ്രസിൽ ഭിന്ന അഭിപ്രായങ്ങളാണുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.