തിരുവനന്തപുരം: പത്താം ക്ലാസ് യോഗ്യതയുള്ള തസ്തികകളിലേക്ക് പി.എസ്.സി നടത്താന്‍ നിശ്ചയിച്ചിരുന്ന മുഖ്യ പരീക്ഷകള്‍ പൊതു പരീക്ഷയായി നടത്തും. ഡിസംബര്‍ രണ്ട്,10 തിയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ ഡിസംബര്‍ 11നു നടത്തും.
അതേസമയം ഡിസംബര്‍ 11നു നടത്താന്‍ നിശ്ചയിച്ചിരുന്ന ഫീല്‍ഡ് വര്‍ക്കര്‍ തസ്തികയുടെ മുഖ്യ പരീക്ഷ ഡിസംബര്‍ 10 നു നടത്തും. ഒക്ടോബര്‍ ആറിന് യുജിസി നെറ്റ് / ജെആര്‍എഫ് പരീക്ഷ നടക്കുന്നതിനാല്‍ അന്നുനടത്താനിരുന്ന അസി.പ്രഫസര്‍ (അറബിക്) തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷ ഒക്ടോബര്‍ 28 ലേക്ക് മാറ്റി.
നിപ്പയെ തുടര്‍ന്ന് അതീവ ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോഴിക്കോട് മേഖലാ ഓഫിസില്‍ നടത്താനിരുന്ന വിവിധ കമ്പനി, ബോര്‍ഡ്, കോര്‍പറേഷനിലേക്കുള്ള ഡ്രൈവര്‍ തസ്തികയുടെ പ്രായോഗിക പരീക്ഷയും മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. എന്നാൽ വകുപ്പുതല പരീക്ഷകള്‍ക്ക് മാറ്റമില്ല.