കൊച്ചി: എറണാകുളം പഴങ്ങനാട് രോഗിയുമായി ആശുപത്രിയിലേക്കു പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് കാല്‍നട യാത്രക്കാര്‍ക്കിടയിലേയ്ക്ക് ഇടിച്ചു കയറി രണ്ടു സ്ത്രീകള്‍ മരിച്ചു. അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്ന ഹൃദ്രോഗിയായ വനിതാ ഡോക്ടറും മരിച്ചു. രാവിലെ ആറിന് പഴങ്ങനാട് ഷാപ്പുംപടിയിലായിരുന്നു അപകടം.
പ്രഭാത സവാരിക്കിറങ്ങിയ ഇറങ്ങിയ നാലു പേര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. പഴങ്ങനാട് സ്വദേശികളായ സുബൈദ, നസീമ എന്നിവരാണ് മരിച്ചത്. ചികിത്സയ്ക്കായി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുകയായിരുന്ന കാറിലുണ്ടായിരുന്ന ഡോ.സ്വപ്ന ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പേ മരിച്ചു.
പരിക്കേറ്റ കാല്‍ നടയാത്രക്കാരായ നാല് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് പേര്‍ ചികിത്സയിലാണ്. ഇവരുടെ പരിക്ക ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.