ദുബായ്: യുഎഇയില്‍ നിന്ന് സൗദിയിലേക്കുളള യാത്രാ വിലക്ക് നീങ്ങിയതോടെ എമിറേറ്റ്സും എത്തിഹാദും സൗദിയിലേക്ക് സർവ്വീസ് ആരംഭിക്കും. റിയാദിലേക്കുളള സർവ്വീസുകളാണ് ഇന്ന് മുതല്‍ എത്തിഹാദ് ആരംഭിക്കുക. ജിദ്ദയിലേക്ക് സെപ്റ്റംബർ 14 മുതലും ദമാമിലേക്ക് 15 മുതലുമാണ് സർവ്വീസുകള്‍ ആരംഭിക്കുക.
റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്ക് എമിറേറ്റ്സ് എയര്‍ലൈന്‍സ് പ്രതിദിന സര്‍വീസുകള്‍ നടത്തും. സെപ്തംബര്‍ 16 മുതല്‍ റിയാദിലേക്കുള്ള സര്‍വീസുകള്‍ ഇരട്ടിയാക്കുമെന്നും എമിറേറ്റ്സ് അറിയിച്ചു. ഫ്ളൈ ദുബായ് സെപ്റ്റംബർ 12 ന് സർവ്വീസുകള്‍ ആരംഭിക്കും. സെപ്റ്റംബർ 14 മുതല്‍ എയർ അറേബ്യയും സൗദിയിലേക്ക് സർവ്വീസുകള്‍ തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.