തിരുവനന്തപുരം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയെ പിന്തുണച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേരളത്തില്‍ നാര്‍ക്കോട്ടിക് ലൗ ജിഹാദെന്ന സത്യം പറയുന്നവരെ ഒരു വിഭാഗം വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ജിഹാദികളുടെ വക്താക്കളായിരിക്കുകയാണ്. കേരളത്തിലെ വ്യാപകമായ സ്വര്‍ണക്കടത്ത് നാര്‍ക്കോട്ടിക് ജിഹാദിന്റെ തെളിവാണെന്ന് ബിജെപി നേരത്തേ തന്നെ പറഞ്ഞതാണെന്നും മുരളീധരന്‍ വ്യക്തമാക്കി.
ജോസഫ് മാഷിന്റെ കൈവെട്ടിയ കാലഘട്ടമല്ല ഇതെന്ന് ജിഹാദികള്‍ക്ക് പിന്തുണ നല്‍കുന്നവര്‍ മനസ്സിലാക്കണമെന്ന് അദേഹം പറഞ്ഞു. മാഷിനെ അപായപ്പെടുത്തിയപ്പോള്‍ ഉണ്ടായ തരത്തിലുള്ള പ്രതിഷേധമായിരിക്കില്ല ഇനി ഉണ്ടാകാന്‍ പോകുന്നതെന്നും ഇവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നേതാക്കളും ഓര്‍ക്കണമെന്ന് അദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.