ചുവപ്പ് സിഗ്നലുകള്‍ മറികടക്കരുത്, മുന്നറിയിപ്പുമായി അബുദബി പോലീസ്

ചുവപ്പ് സിഗ്നലുകള്‍ മറികടക്കരുത്, മുന്നറിയിപ്പുമായി അബുദബി പോലീസ്

ചുവപ്പു സിഗ്നലുകളില്‍ നിർത്താതെ പോകുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്തുമെന്ന് അബുദബി പോലീസ്. 500 ദിർഹമാണ് പിഴ. മലയാളമടക്കമുളള ഭാഷകളില്‍ ഗതാഗത ബോധവല്‍ക്കരണം നടത്തിയിരിക്കുകയാണ് പോലീസ്. അതോടൊപ്പം തന്നെ അറ്റകുറ്റപ്പണികള്‍ക്കായി ദീർഘ നേരം റോഡില്‍ വാഹനങ്ങള്‍ നിർത്തിയിടരുത്. ഗതാഗത തടസ്സമുണ്ടാകാത്ത രീതിയില്‍ പെട്ടെന്ന് പരിഹരിക്കാവുന്ന പ്രശ്നങ്ങളാണെങ്കില്‍ മാത്രമെ റോഡില്‍ നിർത്തിയിടാവൂ. വലിയ അപകടങ്ങളല്ലെങ്കില്‍ വാഹനം തിരക്കൊഴിഞ്ഞ സ്ഥലത്തേക്ക് മാറ്റി മറ്റ് വാഹനങ്ങള്‍ക്ക് വഴിയൊരുക്കണമെന്നും പോലീസ് വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.