കോട്ടയം : കേരളത്തിൽ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദുമുണ്ടെന്ന പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി മാണി സി. കാപ്പന്‍ എം.എല്‍.എ. ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം ഏതെങ്കിലും സമുദായത്തിന് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ലൗ ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദുമുണ്ടെന്നും ഇതിൽ പെൺകുട്ടികൾ ഇരയാകുന്നു എന്നും ഇതിനെതിരെ കരുതിയിരിക്കണമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞതിനോട് അനുകൂലമായി പ്രതികരിക്കുകയായിരുന്നു മാണി സി കാപ്പൻ.
എന്നാൽ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഒരു കാര്യം വ്യക്തമാക്കിയത്. അല്ലാതെ ബിഷപ്പ് ഒരു മതത്തെയും കുറ്റപ്പെടുത്തിയിട്ടില്ല. സമുദായങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ മാത്രാണ് ബിഷപ്പിന്റെ പരാമര്‍ശമെന്നും എംഎൽഎ വ്യക്തമാക്കി.